Share this Article
News Malayalam 24x7
സോണിയാ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
Sonia Gandhi

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എഐസിസി അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമാണ് ആരോഗ്യനില മോശമാകാൻ കാരണമായതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ചെറിയ രീതിയിലുള്ള ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദഗ്ദ്ധ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ മുതിർന്ന ഡോക്ടർമാരുടെ ഒരു സംഘം അവരുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.


വിവരമറിഞ്ഞ് മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിലും അമ്മയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ രാഹുൽ ഗാന്ധി ഡൽഹിയിലെത്തുകയായിരുന്നു. കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷം അവർക്ക് ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories