Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഭരണസ്തംഭനം; 10 ദിവസമായി നാഥനില്ലാതെ സെക്രട്ടേറിയേറ്റ്
Administrative Standstill in Kerala

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു ദിവസം പിന്നിട്ടിട്ടും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് ഭരണസ്തംഭനം രൂക്ഷമാകുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് വരുത്തുന്ന കാലതാമസമാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ നിശ്ചലമാക്കിയിരിക്കുന്നത്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ പ്രതിസന്ധിയിലായിരിക്കുകയാണ്.

എസ്എസ്എൽസി ഫലപ്രഖ്യാപനം ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ പോലും ഈ അനിശ്ചിതത്വം മൂലം വൈകുകയാണ്. സാങ്കേതികമായി പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരുന്നുണ്ടെങ്കിലും അദ്ദേഹം സെക്രട്ടേറിയറ്റിൽ എത്തുന്നില്ല. മന്ത്രിമാരുടെ ഓഫീസുകളും പിഎമാരുടെ കാബിനറ്റുകളും വിജനമാണ്. ഫയലുകൾ നീങ്ങുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളുടെ പരാതികൾ കേൾക്കാനോ പരിഹരിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ്.


മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ഭരണം ആരംഭിച്ചിട്ടും കേരളത്തിൽ മാത്രം തീരുമാനം നീണ്ടുപോകുന്നത് വലിയ വിമർശനങ്ങൾക്ക് വഴിമാറുകയാണ്. ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ രാഷ്ട്രീയ നേതൃത്വം ഇല്ലാത്തത് സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ ഭരണസംവിധാനം പൂർണ്ണമായും തകരുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories