Share this Article
News Malayalam 24x7
SSLC പരീക്ഷാഫലം വെള്ളിയാഴ്ച
Kerala SSLC Results to be Announced this Friday

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന എസ്എസ്എൽസി പരീക്ഷാഫലം ഈ വരുന്ന വെള്ളിയാഴ്ച പ്രഖ്യാപിക്കും. പരീക്ഷാഫലം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടികൾ വേഗത്തിലാക്കി ഫലം പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

ഫലപ്രഖ്യാപനത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കി. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. എന്നാൽ, നിലവിൽ സംസ്ഥാനത്ത് പുതിയ സർക്കാർ ചുമതലയേൽക്കാത്ത പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ (DGE) നേതൃത്വത്തിലായിരിക്കും ഇത്തവണ ഫലപ്രഖ്യാപനം നടക്കുക.


സമാനമായ സാഹചര്യം 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഉണ്ടായിരുന്നു. അന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ആയിരുന്നു ഫലം പുറത്തുവിട്ടത്. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതോടെ പ്ലസ് വൺ പ്രവേശന നടപടികൾക്കും തുടക്കമാകും. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories