Share this Article
News Malayalam 24x7
എബോള വൈറസിനെതിരെ കേരളത്തിലും മുന്‍കരുതല്‍; ചില രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 21 ദിവസത്തെ നിരീക്ഷണം
Ebola Prevention

ലോകമെമ്പാടും ആശങ്ക പടർത്തുന്ന എബോള വൈറസിനെതിരെ മുൻകരുതൽ നടപടികളുമായി കേരള സർക്കാർ. രോഗബാധിത രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്നവർക്ക് 21 ദിവസത്തെ കർശന നിരീക്ഷണം ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

ലോകാരോഗ്യ സംഘടനയും (WHO) കേന്ദ്ര സർക്കാരും നിർദ്ദേശിക്കുന്ന പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് ഈ നിരീക്ഷണം ബാധകമാവുക. മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദ്രുതകർമ്മ സമിതി യോഗത്തിലാണ് ഈ മുൻകരുതൽ നടപടികൾക്ക് രൂപം നൽകിയത്.


നിലവിൽ രാജ്യത്ത് എവിടെയും എബോള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കടുത്ത മുൻകരുതൽ. എബോള ബാധിത പ്രദേശങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.


യാത്രക്കാരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയും നിരീക്ഷണത്തിൽ കഴിയുകയും വേണമെന്നും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories