Share this Article
News Malayalam 24x7
ED ഉദ്യോഗസ്ഥര്‍ക്ക് എതിരായ അതിക്രമം; അറസ്റ്റിലായ 13 പേർ അറസ്റ്റിൽ
Court Remands 13 CPIM Workers in Thiruvananthapuram ED Assault Case

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 13 സിപിഎം പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളെ റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, കേസിൽ ഒരു പ്രതിയെക്കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകനായ ദിനകർ ആണ് പുതുതായി പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 19 ആയി ഉയർന്നു. നേരത്തെ കേസിൽ അഞ്ചുപേരെ കോടതി റിമാൻഡ് ചെയ്തിരുന്നു.


ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വീട്ടിൽ ഇഡി പരിശോധനയ്ക്കെത്തിയപ്പോഴാണ് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയും ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories