Share this Article
News Malayalam 24x7
ഖാർഗെ മെരുക്കി ! കെ സുധാകരൻ കണ്ണൂരിൽ തിരികെയെത്തി, ക്ഷീണിതനെന്ന് മാത്രം പ്രതികരണം
PCC President K. Sudhakaran

കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള ഉന്നതതല ചർച്ചകൾക്ക് ശേഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ മടങ്ങിയെത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് വളരെ ചുരുങ്ങിയ വാക്കുകളിൽ മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

ഡൽഹിയിലെ നീണ്ട ചർച്ചകൾക്ക് ശേഷം താൻ അതീവ ക്ഷീണിതനാണെന്നും ഇപ്പോൾ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളിലും അസംതൃപ്തിയിലും ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ട സാഹചര്യത്തിലായിരുന്നു സുധാകരന്റെ ഡൽഹി യാത്ര. മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന് സാധിച്ചതായാണ് സൂചനകൾ. വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം നേരിട്ട് വീട്ടിലേക്ക് തിരിച്ചു.


സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിനുള്ളിൽ ഉടലെടുത്ത ഭിന്നതകൾ പരിഹരിക്കാനാണ് എഐസിസി അധ്യക്ഷൻ നേരിട്ട് ഇടപെട്ടത്. സുധാകരന്റെ മടക്കയാത്ര ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിലുണ്ടായ അതൃപ്തികൾ പരിഹരിക്കാൻ സുധാകരൻ വരും ദിവസങ്ങളിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്രികാ സമർപ്പണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സുധാകരന്റെ മടങ്ങിവരവ് പാർട്ടി അണികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories