Share this Article
News Malayalam 24x7
പിണറായി വിജയൻ്റെ ഗൺമാൻമാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ചട്ടവിരുദ്ധമാണെന്ന് SIT
SIT Finds Action of CM's Gunmen Against Rules

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT). ഗൺമാൻമാർക്കെതിരെ ഉടൻ തന്നെ വകുപ്പുതല നടപടികൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇത് സംബന്ധിച്ച സിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് ഉടൻ തന്നെ ഡി.ജി.പിക്ക് സമർപ്പിക്കും.

മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതിന് ശേഷം തൊട്ടുപിന്നാലെയുള്ള വാഹനത്തിൽ നിന്നിറങ്ങിയാണ് ഗൺമാൻമാർ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതെന്നാണ് കണ്ടെത്തൽ. ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടാനോ ആളുകളെ മർദ്ദിക്കാനോ ഇവർക്ക് യാതൊരുവിധ നിയമപരമായ അധികാരവുമില്ലെന്നും സിറ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.


മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ചീഫ് ഗൺമാൻ അനിൽകുമാർ ഉൾപ്പെടെ നാല് പേരാണ് ഈ അക്രമത്തിന് പിന്നിലുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ അനിൽകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പൊലീസ് ഇതിനോടകം തന്നെ പിന്തിരിപ്പിച്ചു നിർത്തിയിരുന്ന പ്രവർത്തകരെയാണ് ഇവർ വാഹനത്തിൽ നിന്നിറങ്ങിവന്ന് ലാത്തി ഉപയോഗിച്ച് മർദ്ദിച്ചത്. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് വിലയിരുത്തൽ.


ആലപ്പുഴ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും ഇതേ കണ്ടെത്തലുകൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ഡി.ജി.പി സിറ്റിക്ക് നിർദ്ദേശം നൽകുകയായിരുന്നു. പ്രാഥമിക റിപ്പോർട്ട് ഇന്ന് തന്നെ സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. റിപ്പോർട്ട് സമർപ്പിക്കുന്നതോടെ കുറ്റക്കാരായ ഗൺമാൻമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നുറപ്പാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories