Share this Article
News Malayalam 24x7
ഇന്ന് അതിശക്തമായ മഴ... 2 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
Heavy Rain

കേരളത്തിൽ മഴ ശക്തമാകുന്നു. കാലവർഷത്തിന് മുന്നോടിയായുള്ള മഴ കനക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയതിന് പുറമെ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും (Yellow Alert) പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യമനുസരിച്ച് ഈ മാസം 26-ഓടെ കാലവർഷം കേരള തീരത്തെത്താൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികളും മലയോര മേഖലയിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories