Share this Article
News Malayalam 24x7
വാണിജ്യ LPG സിലിണ്ടറിന് 195.50 രൂപ കൂട്ടി
Commercial LPG Price Hike

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ വില രണ്ടായിരം രൂപ കടന്നു.

വില വർദ്ധനവോടെ കേരളത്തിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2092 രൂപയായി ഉയർന്നു. ഹോട്ടലുകൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും ഇത് വലിയ തിരിച്ചടിയാണ്. പാചകവാതക ക്ഷാമം മൂലം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന ഹോട്ടൽ മേഖലയ്ക്ക് പുതിയ വില വർദ്ധനവ് ഇരട്ടി പ്രഹരമായി.


അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇപ്പോൾ മാറ്റമില്ല. സാധാരണക്കാർക്ക് ഇത് ആശ്വാസമാണെങ്കിലും വാണിജ്യ സിലിണ്ടർ വില വർദ്ധനവ് ഹോട്ടൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന ആശങ്കയുണ്ട്.


ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് പാചകവാതക ക്ഷാമത്തിലേക്കും വില വർദ്ധനവിലേക്കും നയിച്ചത്. ആഗോളതലത്തിലുണ്ടായ ഊർജ്ജ പ്രതിസന്ധി രാജ്യത്തെയും ബാധിച്ചിരിക്കുകയാണ്. പാചകവാതകം ലഭിക്കാത്തതിനെത്തുടർന്ന് അടച്ചുപൂട്ടിയ പല ഹോട്ടലുകളും ഇപ്പോഴും തുറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories