Share this Article
News Malayalam 24x7
മണിപ്പൂരിൽ ബോംബ് സ്ഫോടനം; 2 കുട്ടികള്‍ കൊല്ലപ്പെട്ടു
Manipur blast

മണിപ്പൂരിൽ വീണ്ടും അക്രമം. ബിഷ്ണുപൂരിൽ പുലർച്ചെയുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടു. ആറ് മാസം പ്രായമുള്ള കുഞ്ഞും അഞ്ച് വയസ്സുകാരനുമാണ് മരിച്ചത്. ഇവരുടെ അമ്മയ്ക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ഒരു മണിയോടെയാണ് ബിഷ്ണുപൂരിൽ നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. ആക്രമണത്തിന് പിന്നിൽ കുക്കി വിഭാഗമാണെന്നാണ് പ്രാഥമിക ആരോപണം ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.


മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന വംശീയ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും തുടർച്ചയായാണ് ഈ സംഭവത്തെയും കാണുന്നത്. സ്ഫോടനത്തിന് പിന്നാലെ ബിഷ്ണുപൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു._ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ._



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories