Share this Article
News Malayalam 24x7
ശബരിമല യുവതി പ്രവേശനം; നാളെ മുതല്‍ വാദം കേള്‍ക്കും
Supreme Court

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ബെഞ്ച് വിശദമായി പരിശോധിക്കും. നാളെ മുതല്‍ വ്യാഴാഴ്ച വരെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദമാണ് കോടതി കേള്‍ക്കുക. തുടര്‍ന്ന് ഏപ്രില്‍ 14, 15, 16 തീയതികളില്‍ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം നടക്കും.


വിഷയത്തില്‍ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍, ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ വാദങ്ങള്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച കേസില്‍ സുപ്രീം കോടതിയുടെ പുതിയ നടപടി ഏറെ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories