Share this Article
News Malayalam 24x7
നാലുനില കെട്ടിടം തകര്‍ന്നു വീണു; 2 മരണം
Madhya Pradesh Building Collapse

മധ്യപ്രദേശിലെ അനുപ്പൂരിൽ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തു. അനുപ്പൂരിലെ കൊട്മ ഗ്രാമത്തിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള അഗർവാൾ ലോഡ്ജാണ് തകർന്നു വീണത്.

കെട്ടിടത്തിന് ഏകദേശം പത്ത് വർഷത്തോളം പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ലോഡ്ജിന് സമീപത്തായി നടക്കുന്ന മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ കാരണമാകാം കെട്ടിടം തകർന്നു വീണതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടനെ പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories