Share this Article
News Malayalam 24x7
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്? കനത്ത ചൂടിനിടെ ജനം ദുരിതത്തിൽ
Kerala Electricity Crisis

സംസ്ഥാനത്ത് വേനൽചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നതിനെത്തുടർന്ന് പലയിടങ്ങളിലും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 മിനിറ്റ് വീതം വൈദ്യുതി മുടങ്ങി. 'ലോഡ് റെസ്ട്രിക്ഷൻ' എന്ന പേരിലാണ് കെ.എസ്.ഇ.ബി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ വിതരണ ശൃംഖലയിൽ (Distribution Grid) അമിതഭാരം മൂലമുണ്ടാകുന്ന സാങ്കേതിക തകരാറുകൾ ഒഴിവാക്കാനാണ് ഈ മുൻകരുതൽ നടപടിയെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. രാത്രികാലങ്ങളിൽ എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം ലോഡ് കൂടാൻ കാരണമാകുന്നുണ്ട്.


 എന്നാൽ, കനത്ത ചൂടിനിടയിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ വൈദ്യുതി മുടങ്ങുന്നത് ഉപഭോക്താക്കളെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories