Share this Article
News Malayalam 24x7
SSLC പരീക്ഷ ഫലം മെയ് 15 ന് പ്രഖ്യാപിക്കും; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22 ന്
SSLC Exam Results to be Announced on May 15

2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയർ സെക്കൻഡറി (HSS), വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSS) പരീക്ഷാഫലങ്ങൾ മെയ് 22-നും പ്ലസ് വൺ പരീക്ഷാഫലം ജൂൺ 10-നും പ്രസിദ്ധീകരിക്കും.

നേരത്തെ മെയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്. എന്നാൽ ഗൾഫ് മേഖലയിലുണ്ടായ ചില അപ്രതീക്ഷിത സാഹചര്യം കണക്കിലെടുത്ത് സമയക്രമത്തിൽ നേരിയ മാറ്റം വരുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ഫലപ്രഖ്യാപനം മെയ് പകുതിയോടെയാക്കാൻ തീരുമാനിച്ചത്.


സംസ്ഥാനത്തുടനീളം 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയത്തിനായി സംസ്ഥാനത്തുടനീളം 72 ക്യാമ്പുകളാണ് സജ്ജീകരിച്ചിരുന്നത്. ഏപ്രിൽ 16-ന് ആരംഭിച്ച മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയായി വരികയാണ്.


മൂല്യനിർണ്ണയ ക്യാമ്പുകളിൽ സഹകരിക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പരീക്ഷാഫലങ്ങൾ കൃത്യസമയത്ത് തന്നെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories