Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; പ്രതികളുടെ മൊഴികളുടെ പകര്‍പ്പ് ഇഡിക്ക് കൈമാറും
Enforcement Directorate Receives Evidence in Sabarimala Case Probe

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയ പ്രതികളുടെ മൊഴികളുടെ പകര്‍പ്പ് ഇഡിക്ക് കൈമാറും. ഇതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥര്‍ ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ആസ്ഥാനത്ത് എത്തും. എസ്‌ഐടി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമായവ കൈമാറും. പ്രതികളുടെ മൊഴികളും സാക്ഷിമൊഴികളുമാണ് നല്‍കുക. ഇ.ഡി സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിന് മുന്‍പ് തന്നെ മൊഴി പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് ഇ.ഡി എസ്‌ഐടിയോട് ആവശ്യമുന്നയിച്ചിരുന്നു. 

തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ വിശദമായി മൊഴിപ്പകര്‍പ്പ് ആവശ്യമാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടൊ എന്നതാണ് ഇ.ഡി അന്വേഷിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ പ്രതിയും ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കേസിലെ പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങള്‍ തേടുന്നതിനാണ് ഇഡി ചോദ്യം ചെയ്യല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories