Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഉയര്‍ന്ന താപനില; 10 ജില്ലകളിൽ യെല്ലോ അലർട്ട്
Yellow Alert Issued for 10 Districts as Temperatures Soar Across the State

കേരളത്തിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, കണ്ണൂർ ജില്ലകളിൽ താപനില ഇനിയും ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, വയനാട്, ഇടുക്കി, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് നിലവിലുള്ളത്. ഇന്നലെ പാലക്കാട് ജില്ലയിൽ റെക്കോർഡ് താപനിലയായ 39 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.


ഏപ്രിൽ 14 വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരാനാണ് സാധ്യത. ഈ സാഹചര്യത്തിൽ പകൽ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പും നിർദ്ദേശിച്ചിട്ടുണ്ട്.


സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം പുനഃക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories