പി.സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. സഭാ നേതൃത്വത്തെയും വൈദികരെയും മോശമായി ചിത്രീകരിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് ബിഷപ്പ് വ്യക്തമാക്കി. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുത്. സഭയോടുള്ള കടന്നാക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ചാനലുകൾക്ക് വേണ്ടിയോ കൈയ്യടിക്ക് വേണ്ടിയോ സമുദായ നേതാക്കളെയും വൈദികരെയും അവഹേളിക്കുന്ന ശൈലി ശരിയല്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ വിശ്വാസികളുടെ വികാരത്തെ കൂടി മാനിക്കണം. ചാനൽ ഭാഷ ഉപയോഗിച്ച് സഭയുടെ അന്തസ്സ് കെടുത്താൻ ശ്രമിക്കുന്നത് ആരായാലും അത് അംഗീകരിക്കാനാവില്ല. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ലെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു.