Share this Article
News Malayalam 24x7
മുഖ്യമന്ത്രിയുടെ മകളെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുത്തു
yber Abuse Against Veena Vijayan: Case Registered in Pathanamthitta

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്തു. അടൂർ സ്വദേശിയായ ബിനു എസ് നായർക്കെതിരെയാണ് ഡി.വൈ.എഫ്.ഐയുടെ പരാതിയിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (BNS), ഐ.ടി ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.


ബിനു എസ് നായർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീണ വിജയനെതിരെ അധിക്ഷേപകരവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തത്. ഒരു വ്യക്തിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതുമായ രീതിയിലാണ് പ്രതിയുടെ പോസ്റ്റുകളെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് സൈബർ പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories