Share this Article
News Malayalam 24x7
കേരളം വെന്തുരുകുന്നു; ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും താപനില ഉയരും
High Temperature Warning in 12 Districts


സംസ്ഥാനത്ത് കനത്ത ചൂട് തുടരും. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് നല്‍കി. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. 


ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ജില്ലകളില്‍ മലയോര മേഖലകളില്‍ ഒഴുകെ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി. 

കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories