Share this Article
News Malayalam 24x7
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു
Kerala Weather Update

കേരളത്തിൽ കനത്ത ചൂട് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയേറിയ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേസമയം, കനത്ത ചൂടിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴയെത്തിയത് ആശ്വാസമായി. ഇന്ന് മുതൽ മഴ കൂടുതൽ സജീവമാകുമെന്നും കൂടുതൽ സ്ഥലങ്ങളിൽ മഴ ലഭിക്കുമെന്നുമാണ് പ്രവചനം. ബുധനാഴ്ച ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories