Share this Article
News Malayalam 24x7
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; എംവി ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച് കെ മുരളീധരൻ
K. Muraleedharan

കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാകാം ഗോവിന്ദൻ മാസ്റ്റർ ഈ വിഷയത്തിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മുരളീധരൻ പരിഹസിച്ചു.

വെറും നാല് വോട്ടിന് വേണ്ടി ഇത്തരം ഗൗരവകരമായ കാര്യങ്ങളിൽ വസ്തുതകൾ പരിശോധിക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ല. വിവാഹിതയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ എന്നതടക്കമുള്ള നിയമപരമായ വശങ്ങൾ ആദ്യം പരിശോധിക്കേണ്ടതുണ്ട്. ഇതിനകം തന്നെ മധ്യപ്രദേശ് സർക്കാർ ഈ വിഷയത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യാഥാർത്ഥ്യം എന്താണെന്ന് അന്വേഷിക്കാതെ രാഷ്ട്രീയ ലാഭത്തിനായി എടുത്തുചാടി പ്രതികരിക്കുന്നത് ഭരണാധികാരികൾക്ക് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു സമുദായത്തെ വിശ്വാസത്തിലെടുക്കാതെ ആ സമുദായത്തിൽ ഒരു പരിഷ്കാരവും കൊണ്ടുവരാൻ ഒരു സർക്കാരും മുതിരരുത്. സത്യാവസ്ഥ അറിയാതെ അഭിപ്രായം പറയുന്നത് അപകടകരമാണെന്നും മുരളീധരൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories