തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ച ക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡി.കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്ഐടിയുടെ പരിശോധന തുടരുകയാണ്.
സ്വര്‍ണപ്പണിക്കാരനെയും വീട്ടിെലത്തിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് പരിശോധന നടത്തുന്നത്. ഫൊട്ടോഗ്രഫറും ഫൊറന്‍സിക് വിദഗ്ധനും സംഘത്തിലുണ്ട്. തന്ത്രിയുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെ പുറത്താക്കി.