Share this Article
News Malayalam 24x7
ദൂരദർശനിൽ കൃഷിദർശൻ ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു
വെബ് ടീം
posted on 12-01-2024
1 min read
Dr.Ani.S.Das collapses to death at Trivandrum Doordarshan Kendra

തിരുവനന്തപുരം: ദൂരദർശൻ കേന്ദ്രത്തിൽ കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories