Share this Article
News Malayalam 24x7
കേസ് കെട്ടിച്ചമച്ചത്; താൻ കാഴ്ചക്കാരി മാത്രം; ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ലൈലയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി
വെബ് ടീം
posted on 21-01-2024
1 min read
high-court-rejects-lailas-bail-plea on human sacrifice case

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസിലെ മൂന്നാം പ്രതിയാണ് ഇലന്തൂര്‍ കാരംവേലി കടകംപള്ളി വീട്ടില്‍ ലൈല ഭഗവല്‍സിങ്. 

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, താന്‍  കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്. സമൂഹത്തെ ഞെട്ടിച്ച കേസാണ് ഇതെന്നും ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

കാലടി സ്വദേശിനി റോസ്ലിന്‍, കൊച്ചിയില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മ എന്നിവരെ ഒന്നാം പ്രതി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത് കുഴിച്ചുമൂടിയെന്നാണ് കേസ്.തരമല്ല

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories