Share this Article
News Malayalam 24x7
അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയില്‍ അടയ്ക്കാന്‍ ട്രംപിന്റെ തീരുമാനം
Trump

അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയില്‍ അടയ്ക്കാന്‍ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ ട്രംപ് ഉത്തരവിട്ടു. രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ഗ്വാണ്ടനാമോയില്‍ അടയ്ക്കും.മുപ്പതിനായിരം പേരെ താമസിപ്പിക്കാന്‍ കഴിയുംവിധം തടവറ വിപുലീകരിക്കാന്‍ ആണ് ഉത്തരവ്.

മുമ്പ് ഭീകരരെ പാര്‍പ്പിച്ചിരുന്ന കുപ്രസിദ്ധ തടവറയാണ് ക്യൂബയോട് ചേര്‍ന്നുള്ള ഗ്വാണ്ടനാമോ. ഡോണള്‍ഡ് ട്രംപിന്റേത് അതിക്രൂരമായ തീരുമാനമെന്ന് ആണ് ക്യൂബയുടെ പ്രതികരണം. വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് ശേഷം ട്രംപ് ഒപ്പുവെക്കുന്ന ആദ്യ ബില്ലാണിത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories