Share this Article
News Malayalam 24x7
രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം; കോടതിയിൽ അപേക്ഷ നൽകി സൈബർ പൊലീസ്
Cyber Police Seek Cancellation of Rahul Easwar's Bail

രാഹുൽ മാങ്കൂടത്തിൽ എം.എൽ.എ.ക്കെതിരായ ലൈംഗിക പീഡന പരാതിയിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ, രാഹുൽ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കോടതിയെ സമീപിച്ചു. കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ ഈശ്വർ യൂട്യൂബിലൂടെ വീണ്ടും അധിക്ഷേപം നടത്തിയെന്നാണ് പൊലീസിന്റെ വാദം.


ജാമ്യം ലഭിച്ചതിന് ശേഷവും തന്നെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് തുടരുന്നുവെന്ന് കാണിച്ച് പരാതിക്കാരി എ.ഐ.ജി.ക്ക് (AIG) നൽകിയ പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ പരാതി എ.ഐ.ജി. സൈബർ പോലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചതിലൂടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമാണ് നടന്നതെന്ന് കാണിച്ച് സൈബർ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.


രാഹുൽ മാങ്കൂടത്തിൽ എം.എൽ.എ. ഉൾപ്പെട്ട ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചതിനാണ് നേരത്തെ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നത്. ഈ കേസിൽ ലഭിച്ച ജാമ്യമാണ് ഇപ്പോൾ റദ്ദാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories