കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ടി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് നേട്ടം. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ആകെ ടിക്കറ്റുകളുടെ 80% വും വിറ്റഴിഞ്ഞതായി സംഘാടകർ ഔദ്യോഗികമായി അറിയിച്ചു.
തിരുവനന്തപുരത്ത് മുൻപ് നടന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന റെക്കോർഡുകൾ എല്ലാം കാറ്റിൽ പറത്തുന്ന വേഗതയിലാണ് ഇത്തവണത്തെ വിൽപ്പനയെന്ന് ഗ്രീൻഫീൽഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി.മലയാളി താരം സഞ്ജു സാംസൺ കളിക്കാൻ ഇറങ്ങും എന്നതാണ് മത്സരത്തിന്റെ പ്രധാന ആകർഷണീയത. ജനുവരി 31-ന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ ടി-20 മത്സരം.