Share this Article
News Malayalam 24x7
അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹന്‍ലാല്‍
വെബ് ടീം
posted on 10-01-2024
1 min read
mohanlal-received-the-akshatham

കൊച്ചി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ് സുദര്‍ശനില്‍ നിന്നാണ് മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങിയത്. 

മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. സംഘപരിവാര്‍ നേതാക്കളായ എ ജയകുമാര്‍, ജഗ്ഗു സ്വാമിജി, ടി സനോജ് തുടങ്ങിയവര്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നു. 

സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ. ശ്രീരാമചന്ദ്രനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ സംഘത്തിന്റെ പ്രാന്തപ്രചാരകന്‍ സുദര്‍ശന്‍ജിയില്‍ നിന്ന് അക്ഷതം ഏറ്റുവാങ്ങി. കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories