Share this Article
KERALAVISION TELEVISION AWARDS 2025
എം ടി പറഞ്ഞതില്‍ പുതുമയില്ല,പഴയകാര്യം; വിവാദത്തില്‍ കക്ഷിചേരാനില്ലെന്ന് സിപിഐഎം
വെബ് ടീം
posted on 11-01-2024
1 min read
cpim-stand-on-mt-vasudevan-nair-speech

തിരുവനന്തപുരം: എംടിയുടെ രാഷ്ട്രീയ വിമര്‍ശനം തള്ളി സിപിഐഎം. എംടി പറഞ്ഞ കാര്യത്തില്‍ പുതുമയില്ലെന്നും വിവാദങ്ങളില്‍ കക്ഷി ചേരേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇക്കാര്യം എംടി മുന്‍പും എഴുതിയിട്ടുണ്ടെന്നാണ് സിപിഐഎം നിലപാട്. 

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതാണെന്ന രീതിയില്‍ വിവാദത്തെ വളര്‍ത്തേണ്ടതില്ലെന്നാണ് ഇന്നത്തെ യോഗത്തിന്റെ വിലയിരുത്തല്‍. അതിന് കാരണമായി സിപിഐഎം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ എംടി  എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗമാണത്. അത് വായിക്കുക മാത്രമാണ് എംടി ചെയ്തത്. അതില്‍ ഏതാനും വരികള്‍ക്ക് മാത്രമെ വ്യത്യാസമുള്ളുവെന്നും അന്ന് എഴുതിയതിന്റെ ഉള്ളടക്കത്തില്‍ മാറ്റമില്ലെന്നും സിപിഐഎം വിലയിരുത്തി. 

ആ ലേഖനം 2003ല്‍ ഇഎംഎസ് അടക്കം ഉള്ളകാലത്തെ അടയാളപ്പെടുത്തി എഴുതിയതാണ്. അത് പിന്നീട് പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. അത് മുഖ്യമന്ത്രിയെ പറ്റിയാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുണ്ടാക്കുന്ന വിവാദത്തെ വളര്‍ത്തേണ്ടതില്ലെന്നാണ് സിപിഐഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories