രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ മഹിള കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചതിനാണ് അറസ്റ്റ്. രാഹുലിനെതിരെ ആദ്യം പരാതി നല്‍കിയ അതിജീവിതയ്ക്കെതിയെയും രഞ്ജിത ഇതേരീതിയില്‍ അധിക്ഷേപിച്ചിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കെയാണ് സമാനകുറ്റം ചെയ്തത്.
കഴിഞ്ഞ ദിവസം മറ്റൊരു കോണ്‍ഗ്രസിന്‍റെ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. സൈബർ അധിക്ഷേപം നടത്തിയതിന് അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയയെ തുടര്‍ന്നായിരുന്നു കേസ്.