Share this Article
News Malayalam 24x7
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം നാളെ
Last Day for Nomination Withdrawal Tomorrow

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം നാളെ (തിങ്കളാഴ്ച) അവസാനിക്കും. ഇതോടെ അപരന്മാരെയും വിമത സ്ഥാനാർത്ഥികളെയും അനുനയിപ്പിച്ച് പിൻവലിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് പ്രധാന മുന്നണികൾ.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ അപരന്മാർ വോട്ടുചോദിക്കുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയിലാണ് സ്ഥാനാർത്ഥികൾ. മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനും, വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിനും എതിരെ അപരന്മാർ രംഗത്തുണ്ട്. ഇത്തരക്കാരെ ചർച്ചകളിലൂടെയും മറ്റ് വാഗ്ദാനങ്ങൾ നൽകിയും പിൻവലിപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 354 ഓളം പത്രികകൾ തള്ളിയിരുന്നു. നിലവിൽ ആയിരത്തോളം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. നാളെ വൈകുന്നേരത്തോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരും.



തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫിന്റെ മഹാറാലിയിൽ അദ്ദേഹം സംസാരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കടന്നാക്രമണമായിരിക്കും രാഹുലിന്റെ പ്രസംഗത്തിന്റെ പ്രധാന ഉള്ളടക്കം.


കോഴിക്കോട്ടെ പരിപാടികൾക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിലേക്ക് പ്രത്യേകം സജ്ജീകരിച്ച ബസിലായിരിക്കും അദ്ദേഹത്തിന്റെ യാത്ര. വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ യുഡിഎഫിനായി വോട്ടുതേടിയെത്തും.


തിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, വോട്ടർമാരെ നേരിൽ കാണുന്നതിനൊപ്പം തന്നെ സൈബർ ഇടങ്ങളിലും വലിയ രീതിയിലുള്ള പ്രചാരണമാണ് മുന്നണികൾ കാഴ്ചവെക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories