Share this Article
KERALAVISION TELEVISION AWARDS 2025
കപ്പ് ഉയര്‍ത്തി തൃശൂര്‍; പുരസ്‍കാര നിറവിൽ കേരളവിഷൻ ന്യൂസും; മികച്ച ക്യാമറമാനുള്ള അവാർഡ് ഏറ്റുവാങ്ങി
വെബ് ടീം
posted on 08-01-2025
38 min read
school fest

തിരുവനന്തപുരം: കലയുടെ തലസ്ഥാനമായ തൃശൂർ കലോത്സവ സ്വർണക്കപ്പ് ഏറ്റുവാങ്ങി. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് കപ്പ് സമ്മാനിച്ചത്.


26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം ചൂടുന്നത്.അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് തൃശ്ശൂരിന്റെ  കിരീടനേട്ടം.കപ്പിലേക്ക് ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയന്റും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയര്‍ സെക്കന്‍ഡറിക്കാരാണ് തൃശൂരിന്റെ രക്ഷയ്‌ക്കെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരിന് 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്.


കഴിഞ്ഞ സ്കൂൾ കലോത്സവത്തിലെ മാധ്യമ അവാർഡ് കേരളവിഷൻ ന്യൂസ് ഏറ്റുവാങ്ങി. ദൃശ്യ മാധ്യമവിഭാഗത്തിൽ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം സനോജ് പയ്യന്നൂരിന് മന്ത്രി ആർ ബിന്ദു സമ്മാനിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories