Share this Article
KERALAVISION TELEVISION AWARDS 2025
സിഎംആര്‍എല്‍ മാസപ്പടിയില്‍ 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം; അനധികൃത പണമിടപാട്; എസ്‌എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തല്‍
വെബ് ടീം
posted on 11-01-2025
1 min read
cmrl

ന്യൂഡല്‍ഹി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ കൂടുതൽ കണ്ടെത്തലുകൾ. CMRL 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. എസ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിന് മേല്‍ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനില്‍ക്കില്ല. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ഡല്‍ഹി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു.

സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസിയുടെ ഓഹരി പങ്കാളിത്തമുള്ളതിനാല്‍ പൊതുതാല്‍പ്പര്യ പരിധിയില്‍ വരും. കമ്മീഷന്‍ ഉത്തരവ് വന്നത് കൊണ്ട് മറ്റു നടപടികള്‍ പാടില്ലെന്ന് വാദം നിലനില്‍ക്കില്ല. നിയമം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുമെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സിഎംആര്‍എല്‍ നടത്തിയത് സങ്കല്‍പ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സി എം ആര്‍ എല്‍ ചെലവുകള്‍ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കില്‍പ്പെടുത്തി. ചരക്ക് നീക്കത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവിട്ടെന്ന് വ്യാജ ബില്ലുകളുണ്ടാക്കിയെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories