Share this Article
News Malayalam 24x7
സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്
വെബ് ടീം
posted on 30-01-2025
1 min read
rahul eeswar

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്. BNS 79, ഐടി ആക്ട് 67, എന്നീ വകുപ്പുകൾ ചുമത്തിയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നില്ല. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പരാതിയിൽ പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ഹൈക്കോടതിയിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാഹുലിനെതിരെ കേസെടുക്കണമോ എന്ന കാര്യത്തിൽ പ്രാഥമികാന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നടിയുടെ  ആദ്യ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് പരാതിയിൽ കേസെടുത്തിരുന്നില്ല. ഇതിന് പിന്നാലെയും തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories