Share this Article
News Malayalam 24x7
181 സാക്ഷികളെ ചോദ്യം ചെയ്തു, അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
വെബ് ടീം
posted on 05-01-2026
1 min read
SIT HC

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ച  അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. നിർഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്നും കോടതി പറഞ്ഞു. അതേ സമയം  ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്.ഐ.ടി ഹൈക്കോടതിയിൽ അറിയിച്ചു. രേഖകൾ മറച്ചുവെക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും, സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടി സംഘത്തിന് കഴിഞ്ഞുവെന്നും കോടതിയുടെ നിരീക്ഷണം.

നിർഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്നും ഹൈക്കോടതി. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്.ഐ.ടി സംഘത്തലവന് ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.മാധ്യമ വിചാരണയ്‌ക്കെതിരെയും ഹൈക്കോടതിയുടെ പരാമർശം. അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എസ് ഐ ടി. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കേവലം സങ്കൽപ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും തോന്നുന്നു. അന്വേഷണ പുരോഗതി പരിഗണിക്കാതെയാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നത്. ഇത് അന്വേഷണത്തെ ദുർബലപ്പെടുത്താൻ അന്വേഷണസംഘത്തിലുള്ള വിശ്വാസം നഷ്ടമാക്കാനും കാരണമാകും എന്നും കോടതി. ഊഹാപോഹങ്ങളും മറ്റും അന്വേഷണത്തെ ദുർബലപ്പെടുത്തും. മാധ്യമ വിചാരണയുടെ കീഴിൽ കേസന്വേഷണം നടത്താനാകില്ലെന്നും കോടതി പറഞ്ഞു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories