Share this Article
News Malayalam 24x7
കെ എസ് ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ട; ആര്‍ക്കും അഭിപ്രായം പറയാമെന്ന് സജി ചെറിയാന്‍
വെബ് ടീം
posted on 15-01-2024
1 min read
minister saji cheriyan on KS Chithra remarks

ന്യൂഡല്‍ഹി: ഗായിക കെ എസ് ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആര്‍ക്കും അഭിപ്രായം പറയാം. വിശ്വാസമുള്ളവര്‍ക്ക് പോകാം. വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും സജി ചെറിയാന്‍ ചോദിച്ചു.

എം ടി വാസുദേവന്‍ നായര്‍ക്കെതിരായ മുന്‍ മന്ത്രി ജി സുധാകരന്റെ പരാമര്‍ശത്തില്‍ അദ്ദേഹത്തോട് തന്നെ  അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാന്‍ എംടി വരേണ്ടതില്ലെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories