Share this Article
News Malayalam 24x7
ഓരോ സ്ത്രീയ്ക്കും പ്രതിമാസം 2100 രൂപ, വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, മെട്രോയിൽ പകുതിനിരക്ക്; പതിനഞ്ചിന പ്രകടനപത്രിക പുറത്തിറക്കി AAP
വെബ് ടീം
posted on 28-01-2025
1 min read
aap

ന്യൂഡൽഹി: ഭരണം നിലനിറുത്താൻ നിയമ സഭ തെരഞ്ഞെടുപ്പിൽ പതിനഞ്ചിന പ്രകടനപത്രിക പുറത്തിറക്കി ആം ആദ്മി പാർട്ടി. വിവിധ ഘട്ടങ്ങളിലായി നേരത്തേയിറക്കിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയായി ഒന്നിച്ചു പ്രഖ്യാപിക്കുകയായിരുന്നു.

ഓരോ സ്ത്രീക്കും പ്രതിമാസം 2100 രൂപ, മുതിർന്നപൗരർക്ക് സൗജന്യ വൈദ്യസേവനം, വിദ്യാർഥികൾക്ക് ബസിൽ സൗജന്യയാത്രയും മെട്രോ തീവണ്ടികളിൽ പകുതിനിരക്കും, പൂജാരിമാർക്കും സിഖ് പുരോഹിതർക്കും മാസം 18,000 രൂപ, ഓട്ടോ-ടാക്സി-റിക്ഷാ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസും പെൺകുട്ടികളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയുടെ സഹായധനവും, തൊഴിലില്ലായ്മയ്ക്ക് പരിഹാരം എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ. നിശ്ചിതപരിധിവരെ വൈദ്യുതിയും വെള്ളവും സൗജന്യമായി നൽകുന്നതടക്കം നിലവിലുള്ള ആനുകൂല്യങ്ങൾ തുടരുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു.

ബി.ജെ.പി. അധികാരത്തിലെത്തിയാൽ ആനുകൂല്യങ്ങൾ റദ്ദാക്കുമെന്ന് ആരോപിച്ച അദ്ദേഹം, ഓരോ കുടുംബത്തിനും മാസം 25,000 രൂപ കൂടുതൽ ചെലവാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories