Share this Article
News Malayalam 24x7
ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീക്ഷണ വെടിവയ്പ്; ജാഗ്രത പാലിക്കണമെന്ന് കടലിൽ പോകുന്നവർക്ക് മുന്നറിയിപ്പ്
വെബ് ടീം
posted on 07-01-2024
1 min read
TEST FIRING AT INS DRONACHARAYA

തിരുവനന്തപുരം: ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീക്ഷണ വെടിവയ്പ് നടക്കുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവികസേന. ഈ  മാസം 08, 12, 15, 19, 22, 26, 29 തീയതികളിലും ഫെബ്രുവരി 02, 05, 09, 12, 16, 19, 23, 26 തീയതികളിലും മാര്‍ച്ച് 01, 04, 08, 11, 15, 18, 22, 25, 29 തീയതികളിലുമാണ് പരീക്ഷണ വെടിവയ്പ്പ്  നടക്കുന്നത്.

ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നവരും തീരദേശവാസികളും മുന്‍കരുതല്‍ ജാഗ്രത പാലിക്കണമെന്നു ദക്ഷിണ നാവികസേനാ ആസ്ഥാനത്തുനിന്ന് അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories