Share this Article
News Malayalam 24x7
സീസണിലെ ഏറ്റവും കുറഞ്ഞ താപനില, റെഡ് അലര്‍ട്ട്, റെക്കോർഡ് തണുപ്പുമായി രാജ്യതലസ്ഥാനം
വെബ് ടീം
posted on 12-01-2024
1 min read
delhi-records-lowest-temperature-of-this-winter-red-alert-declared

ന്യൂഡല്‍ഹി: ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയുമായി ഇന്ദ്രപ്രസ്ഥം. ഇന്ന് (ശനിയാഴ്ച) ഡൽഹിയിൽ രേഖപ്പെടുത്തിയത്  സാധാരണനിലയിലുള്ള കുറഞ്ഞ താപനിലയില്‍ നിന്ന് 3.8 കുറഞ്ഞ് 3.6 ഡിഗ്രി സെല്‍ഷ്യസാണ്. ഇതോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) ഡല്‍ഹി/എന്‍.സി.ആര്‍. മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞരാത്രിയില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.9 ഡിഗ്രി സെല്‍ഷ്യസാണ്.

അതേ സമയം  മോശം കാലാവസ്ഥ കാരണം ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഒരു മണിക്കൂര്‍ മുതല്‍ ആറുമണിക്കൂര്‍ വരെയാണ് ഓരോ ട്രെയിനും വൈകിയോടുന്നത്. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞിരിക്കുന്നതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുള്ള പല വിമാന സര്‍വ്വീസുകളും വൈകുന്നുണ്ട്. ഡല്‍ഹിയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ സഫ്ദാര്‍ജങ്‌ ഒബ്‌സര്‍വേറ്ററിയില്‍ ശനിയാഴ്ച രാവിലെ 05:30-ന് 200 മീറ്റര്‍ ദൃശ്യപരിധിയാണ് രേഖപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories